Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ഗെയിംസ് തുടങ്ങി

കോട്ടയം: കേരള സ്പോര്‍ട്സ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് മന്ത്രി വി.സി. കബീര്‍. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച നാലാമത് കേരള ഗെയിംസ് കോട്ടയം നെഹ്രു സ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പ്രതിഭ തെളിയിച്ച കായികതാരങ്ങളെ ഉത്തരേന്ത്യന്‍ ലോബി ചാക്കിട്ടു പിടിക്കുകയാണെന്ന് കബീര്‍ പറഞ്ഞു. സാംസ്കാരിക വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

അത്ലറ്റിക്സ്, നീന്തല്‍ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. കോട്ടയം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, മണര്‍ക്കാട് എന്നിവിടങ്ങളിലാണ് അത്ലററിക്സ് മത്സരങ്ങള്‍ നടക്കുന്നത്. നീന്തല്‍ മത്സരങ്ങള്‍ പാലായില്‍ നടക്കും.

ജില്ലാതല മത്സരങ്ങളില്‍ വിജയികളായവരാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഗെയിംസില്‍ വിജയികളാകുന്നവര്‍ക്ക് 200 മുതല്‍ 30,000 രൂപ വരെ കാഷ് അവാര്‍ഡുകളും നല്‍കും.

ഒക്ടോബര്‍ എട്ടിന് കോട്ടയത്തു നടക്കുന്ന സമാപന ചടങ്ങുകളോടെ ഗെയിംസ് സമാപിക്കും.

Story first published: Thursday, October 5, 2000, 23:53 [IST]
Other articles published on Oct 5, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+