For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാമനാവാന്‍ ഞാനില്ല- ഗെയ്ക്വാദ്

By Staff

മുംബൈ: ഒരു വിദേശ കോച്ചിനു കീഴില്‍ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിക്കാന്‍ താനൊരുക്കമല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താത്കാലിക കോച്ച് അന്‍ഷുമാന്‍ ഗെയ്ക്വാദ്. ഇന്ത്യന്‍ ടീമിന് വിദേശ കോച്ച് ആവശ്യമില്ലെന്നും ഗെയ്വാദ് ചൂണ്ടിക്കാട്ടി. വിദേശ കോച്ചിനെ വാടകയ്ക്കെടുക്കുന്നത് കൊണ്ട് ടീമിന്റെ പ്രകടനം മെച്ചപ്പെടണമെന്നില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം എടുക്കേണ്ടത് ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

നെയ്റോബി ടൂര്‍ണമെന്റിനു ശേഷം ഒക്ടോബര്‍ 17 ചൊവാഴ്ച മുംബൈയില്‍ തിരിച്ചെത്തിയ ടീമിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അന്‍ഷുമാന്‍ ഗെയ്ക്വാദ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഒരു സുപ്രഭാതത്തില്‍ എത്തുന്ന വിദേശ കോച്ചിന് ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്താനാവുമോയെന്ന് സംശയമുണ്ടെന്നും ഗെയ്ക്വാദ് പറഞ്ഞു.

അടുത്ത കോച്ചാവാനുള്ള മത്സരത്തിന് താന്‍ ഇല്ലെന്ന് ഗെയ്ക്വാദ് വ്യക്തമാക്കി. എന്നാല്‍ വിദേശകോച്ചിന്റെ കീഴില്‍ അസിസ്റ്റന്റാവാന്‍ തയ്യാറല്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. വിദേശ കോച്ചിനെ ഇറക്കുമതി ചെയ്യുകയെന്ന തീരുമാനത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറച്ചു നിന്നാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണം ചെയ്യട്ടേയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എനിക്ക് രണ്ട് മണിക്കൂര്‍ ജോലിയേ ഉണ്ടയിരുന്നുള്ളൂ. അതില്‍ പകുതിയും തീര്‍ത്തു കഴിഞ്ഞു- ഐ സി സി ടൂര്‍ണമെന്റിലെ ടീമിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടി ഗെയ്ക്വാദ് പറഞ്ഞു.

നെയ്റോബിയില്‍ മികച്ച പ്രകടനം നടത്തിയ ടീം അടുത്ത വ്യാഴാഴ്ച ഷാര്‍ജയിലേയ്ക്കു പോകുകയാണ്. ഷാര്‍ജാ ടൂര്‍ണമെന്റിനുള്ള ടീമില്‍ ഒരു ഓഫ് സ്പിന്നറെ കൂടെ വേണമെന്ന ടീമിന്റെ ആവശ്യത്തെ ഗെയ്ക്വാദ് അനുകൂലിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാത്തതിന്റെ കാരണം സെലക്ടര്‍മാരോടന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നെയ്റോബി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെടാന്‍ കാരണം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും അനവസരത്തിലുള്ള റണ്ണൗട്ടുകളാണെന്ന് ഗെയ്ക്വാദ് ചൂണ്ടിക്കാട്ടി.

Story first published: Tuesday, October 17, 2000, 23:53 [IST]
Other articles published on Oct 17, 2000
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+