Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രൊയേഷ്യ ഫ്രാന്‍സിനെ തളച്ചു

Euro2004-Logoലെയ്റിയ: കരുത്തരായ ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കി(സ്കോര്‍: 2-2) ക്രൊയേഷ്യ യൂറോ കപ്പിലെ ശ്രദ്ധാകേന്ദ്രമാകുന്നു. സിനെദിന്‍ സിദാന്റെ നേതൃത്വത്തില്‍ ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേയ്ക്ക് ഇരച്ചുകയറിയ ഫ്രാന്‍സിന്റെ പോരാളികള്‍ക്ക് പക്ഷെ വിജയം മാത്രം വഴുതിപ്പോയി.

ഇംഗ്ലണ്ടിനെതിരെ അനായാസ വിജയം കൊയ്ത ഫ്രാന്‍സിന് ഈ കളിയില്‍ കൂടി വിജയം നേടിയിരുന്നെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാമായിരുന്നു. പക്ഷെ ക്രൊയേഷ്യ സര്‍വശക്തിയും സംഭരിച്ച് ഫ്രാന്‍സിന്റെ വിജയം തടഞ്ഞു.

പതിവുപോലെ ഫ്രാന്‍സാണ് ഗോള്‍വേട്ട തുടങ്ങിയത്. സിനെദിന്‍ സിദാനെയുടെ ഒരു ഫ്രീകിക്ക് ഇഗോള്‍ ടുഡോര്‍ കൃത്യമായി ക്രൊയേഷ്യയുടെ വലയിലെത്തിച്ചു. പടക്കുതിരകളായി ഫ്രാന്‍സിന്റെ ഗോള്‍ മുഖത്തേയ്ക്ക് ആഞ്ഞടിയ്ക്കുന്നവ ക്രൊയേഷ്യയെയാണ് പിന്നീട് കണ്ടത്.

രണ്ട് ഗോളവസരങ്ങള്‍ ക്രൊയേഷ്യ മുതലാക്കുകയും ചെയ്തു. രണ്ടാം പകുതി കളി തുടങ്ങി അധികം വൈകാതെയായിരുന്നു ഈ രണ്ടു ഗോളുകള്‍. റപായ്കും ദാദോ പ്രസോയുമാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. പിന്നീട് സമനിലയ്ക്ക് വേണ്ടി പൊരുതുന്ന ഫ്രാന്‍സിനെയാണ് കണ്ടത്. കളിയുടെ 63ാം മിനിറ്റില്‍ ഡേവിഡ് ട്രെസെഗ്യൂട്ടിലൂടെ ഫ്രാന്‍സ് സമനില ഗോള്‍ കണ്ടെത്തി.

അവസാന നിമിഷം ലഭിച്ച ഒരു സുവര്‍ണ്ണാവസരം ഇവികാ മൊര്‍നാര്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ക്രൊയേഷ്യ ഫ്രാന്‍സിനെ തോല്പിക്കുമായിരുന്നു. നേരത്തെ സ്വിറ്റ്സര്‍ലണ്ടുമായി സമനിലയില്‍ പിരിഞ്ഞ ക്രൊയേഷ്യയുടെ അടുത്ത മത്സരം ഇംഗ്ലണ്ടുമായാണ്. ക്വാര്‍ട്ടറിലേക്ക് എന്തെങ്കിലും പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക് ഇംഗ്ലണ്ടിനെ തോല്പിച്ചേ മതിയാവൂ.

ഫ്രാന്‍സിനും ക്വാര്‍ട്ടറില്‍ പ്രവേശിയ്ക്കണമെങ്കില്‍ അടുത്ത മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനെ തോല്പിയ്ക്കണം.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+