കൊച്ചി: ആസാമിലെ ദീഫുവില്‍ നടക്കുന്ന എട്ടാമത് വനിതാ ഫുട്ബോള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളത്തിന്റെ സി.എന്‍.അജിത കേരള ടീമിനെ നയിക്കും.
കേരള ഫുട്ബോള്‍ അസോസിയേഷന്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു. ഇവരാണ് മറ്റു ടീമംഗങ്ങള്‍: പി.സുനിത, ടി.ഷൈജ(ഗോളി), പി.പി.ഉഷ, റീനി സാമുവല്‍, കെ.ഒ.ഷൈനി, പി.വി.പ്രിയ, നിഷ, സിനു ജോര്‍ജ് (പിന്‍നിര), സി.ചന്ദ്രലേഖ, സി.വി.സീന, സി.എന്‍. അജിത, ജാന്‍സി റാണി(മധ്യനിര), അമൃത അരവിന്ദ്, സ്മിത സാറ വര്‍ഗീസ്, പി.സബിത, ഏഞ്ചല്‍ അഡോള്‍ഫസ്, കെ.സോന, ടി.ഗീത(മുന്‍നിര), പ്രീത, ഇന്ദിര ജോണ്‍, അഞ്ജലി, ദീപ ആന്റണി(റിസര്‍വ്).
ടി.രാജഗോപാലനാണ് കോച്ച്. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കേരളം സീഡ് ചെയ്യപ്പെട്ടിട്ടുണ്ട്.