Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്ലെമിംഗിനെതിരെ രൂക്ഷവിമര്‍ശനം

ദില്ലി: ത്രിരാഷ്ട്രകപ്പിലെ മത്സരക്രമം ഇന്ത്യയ്ക്ക് അനുകൂലമായി തയ്യാറാക്കിയതാണെന്ന ന്യൂസിലാന്റ് ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗിന്റെ വിമര്‍ശനം വിവാദമാകുന്നു. എന്നാല്‍ ഈ മത്സരക്രമം തയ്യാറാക്കിയത് ന്യൂസിലാന്റുമായി ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എസ്.കെ. നായര്‍ പറയുന്നു. ഫ്ലെമിംഗിന് പരാതിയുണ്ടെങ്കില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുകയല്ല, ന്യൂസിലാന്റിലെ ക്രിക്കറ്റ് ബോര്‍ഡിനോട് പരാതി പറയട്ടെ എന്നും എസ്.കെ. നായര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ മത്സരങ്ങള്‍ രാത്രിയും പകലും ആക്കുകയും ആസ്ത്രേല്യ-ന്യൂസിലാന്റ് മത്സരങ്ങള്‍ പകല്‍ മാത്രമാക്കുകയും ചെയ്തതിനെയും സ്റീഫന്‍ ഫ്ലെമിംഗ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയ്ക്ക് ഒരു രീതി, ആസ്ത്രേല്യയ്ക്കും ന്യൂസിലാന്റിനും മറ്റൊരു രീതി എന്ന മട്ടിലാണ് മത്സരങ്ങള്‍ തയ്യാറാക്കിയതെന്നും സ്റീഫന്‍ ഫ്ലെമിംഗ് പറയുന്നു. കളിയില്‍ പിച്ചിന്റെ പ്രത്യേകത മൂലം ടോസ് നിര്‍ണ്ണായകമാണെന്നാണ് സ്റീഫന്‍ ഫ്ലെമിംഗിന്റെ മറ്റൊരു പരാതി. പിച്ചുകള്‍ ഇന്ത്യയുടെ വിജയത്തിന് സഹായിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും ഫ്ലെമിംഗ് പറയുന്നു.

എന്നാല്‍ നേരത്തെ ഇന്ത്യയുമായുള്ള ടെസ്റ്പരമ്പരയില്‍ നല്ല പ്രകടനം കാഴ്ചവച്ചപ്പോഴൊന്നും ഫ്ലെമിംഗ് ഇന്ത്യയിലെ പിച്ചുകളെയോ കാലാവസ്ഥയെയോ കുറ്റം പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ത്രിരാഷ്ട്രക്കപ്പില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോഴാണ് ന്യൂസിലാന്റിന്റെ ക്യാപ്റ്റന്‍ കൂടുതല്‍ വിമര്‍ശനം അഴിച്ചുവിടുന്നതെന്നും പറയപ്പെടുന്നു.

പണ്ട് ഇന്ത്യ ന്യൂസിലാന്റില്‍ കളിച്ചപ്പോള്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അന്ന് ന്യൂസിലാന്റിനെ സഹായിക്കുന്ന തരത്തിലാണ് പിച്ചും മത്സരക്രമവും എന്ന് ആരോപിച്ചിരുന്നു. പക്ഷെ അന്ന് സൗരവ് ഗാംഗുലിയ്ക്കെതിരെ ന്യൂസിലാന്റിലെ മാധ്യമങ്ങള്‍ ആഞ്ഞടിയ്ക്കുകയായിരുന്നു.

മാത്രമല്ല, ആദ്യം പന്തെറിയുന്നവര്‍ക്ക് അനുകൂലമാണ് പിച്ചെങ്കില്‍ എന്തിന് ആസ്ത്രേല്യയ്ക്കെതിരെ ആദ്യ മത്സരത്തില്‍ ഫ്ലെമിംഗ് ബാറ്റിംഗ്തിരഞ്ഞെടുത്തു എന്നതാണ് അടുത്ത ചോദ്യം. ഇതിന് ഫ്ലെമിംഗിന് വ്യക്തമായ മറുപടിയില്ല.

ഇന്ത്യയുടെ പിച്ചുകളെക്കുറിച്ച് വിദേശത്ത് നിന്നുള്ള ടീമുകള്‍ എപ്പോഴും പരാതി പറയാറുണ്ട്. ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് വിദേശടീമുകള്‍ എപ്പോഴും ഉന്നയിക്കുന്ന പരാതി. പക്ഷെ ഇക്കുറി ന്യൂസിലാന്റ് ഇന്ത്യന്‍ പര്യടനത്തിന് പുറപ്പെടുംമുമ്പ് ഇന്ത്യയിലെ പിച്ചുകള്‍ക്ക് സമാനമായ പിച്ചൊരുക്കി പരിശീലനം നടത്തിയിരുന്നു. ടെസ്റ് മത്സരങ്ങളില്‍ വിജയം കൊയ്തപ്പോള്‍ ന്യൂസിലാന്റ് തങ്ങളുടെ ഈ തന്ത്രം വിജയിച്ചതായി അവകാശപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ ഏകദിനത്തിലെ തുടര്‍ച്ചയായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഫ്ലെമിംഗ് എന്താണ് തന്റെ വാക്ക് മാറ്റിപ്പറയുന്നതെന്നാണ് ഇന്ത്യയിലെ മാധ്യമങ്ങളുടെ ചോദ്യം.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+