കൊച്ചി : ആറാം ദേശീയ ഫുട്ബാള്‍ ലീഗില്‍ നാലു വിദേശ താരങ്ങള്‍ എഫ്സി കൊച്ചിനു വേണ്ടി ജേഴ്സിയണിയും.
ഡിസംബര്‍ 12 നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. എഫ് സി കൊച്ചിന്‍ പ്രസിഡന്റ് പി. വി. പോള്‍ വാര്‍ത്താ ലേഖകരെ അറിയിച്ചതാണ് ഈ വിവരം. ഒരു വിദേശിയെക്കുടി ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഘാനയില്‍ നിന്നുളള അലി അബൂബേക്കര്‍, നൈജീരിയക്കാരന്‍ ഒബിന വിന്നേഴ്സ് ഒന്യ, ഉക്രേനിയന്‍ മിഡ് ഫീല്‍ഡര്‍ മിക്കോളോ ഷെവ്ഷെങ്കോ, ലൈബീരിയയില്‍ നിന്നുളള ജോസിയ ബി. സെറ്റോണ്‍ എന്നിവരാണ് എഫ്സി യ്ക്കു വേണ്ടി അണി നിരക്കുന്ന വിദേശ താരങ്ങള്‍. മിക്കോളോ നേരത്തെ ചര്‍ച്ചില്‍ ബ്രദേഴ്സിനു വേണ്ടി കളിച്ചിട്ടുണ്ട്.
ടീമിന്റെ പുതിയ കോച്ചായി 43 കാരന്‍ ചെക്കോസ്ലോവാക്യന്‍ കളിക്കാരന്‍ കരേല്‍ സ്റ്രോംസികിനെ നിയമിച്ചു. 1982 ലെ സ്പെയിന്‍ ലോകകപ്പില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്.