കോഴിക്കോട്: എഫ്സി കൊച്ചിന് ശേഷം കേരളത്തില്‍ മറ്റൊരു ഫുട്ബോള്‍ ക്ലബ് കൂടി പിറക്കുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള എഫ്സി കാലിക്കറ്റ് എന്ന ടീമിന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം സപ്തംബര്‍ 10 തിങ്കളാഴ്ച സംസ്ഥാന സ്പോര്‍ട്സ് മന്ത്രി കെ. സുധാകരന്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നിര്‍വഹിക്കും.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ രീതിയനുസരിച്ച് മൂന്നു വര്‍ഷം കഴിയുന്നതോടെ ദേശീയ ലീഗില്‍ കഴിയത്തക്ക വിധമാണ് ടീമിന്റെ സജ്ജീകരണം. ഈ വര്‍ഷം മുതല്‍ രണ്ടാം ഡിവിഷനില്‍ ജില്ലാ ലീഗ് മത്സരങ്ങളില്‍ ടീം പങ്കെടുക്കും. ഇതിനു പുറമെ കേരളത്തിനകത്തും പുറത്തുമുള്ള മറ്റു ടൂര്‍ണമെന്റുകളില്‍ എഫ്സി കാലിക്കറ്റ് പങ്കെടുക്കും.
ക്ലബിന്റെ പ്രസിഡണ്ട് എം. ജോയ് വര്‍ഗീസും സെക്രട്ടറി എം.ഇ.ബി. കുറുപ്പുമാണ്.