ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
ലണ്ടന്‍: സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇംഗ്ലണ്ടിന് ഇന്നിംഗ്സിന്റെയും 209 റണ്ണിന്റെയും വിജയം. വെറും 123 റണ്ണിന് സിംബാബ്വെയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചതോടെയാണ് ഇംഗ്ലണ്ടിന് ക്രിക്കറ്റിന്റെ മെക്കയില്‍ അവിസ്മരണീയമായ വിജയം കൈവന്നത്. ഇതോടെ യില്‍ ഇംഗ്ലണ്ടിന് 1-0 ലീഡായി.
ഒന്നാം ഇന്നിംഗ്സില്‍ സിംബാബ്വെയുടെ റണ്ണിനെതിരെ ഇംഗ്ലണ്ട് റണ്ണെടുത്തിരുന്നു.
രാവിലെ പെയ്ത മഴയുടെ ആനുകൂല്യമെല്ലാമുള്‍ക്കൊണ്ടു പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ സിംബാബ്വെ ബാറ്റ്സ്മാന്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. നല്ല ലൈനിലും ലെങ്തിലും പന്തെറിഞ്ഞ കാഡിക്കിനും ഗിഡ്ഡിന്‍സിനും ഗഫിനുമെതിരെ ബാറ്റ്സ്മാന്മാര്‍ക്ക് ആയുധമില്ലായിരുന്നു. മഴ കാരണം ഉച്ചഭക്ഷണത്തിനുശേഷം മാത്രമാണ് നാലാം ദിവസം കളി ആരംഭിച്ചത്. എന്നാല്‍ അതൊന്നും ഇംഗ്ലണ്ടിന്റെ വിജയത്തിന് വൈതരണിയായില്ല.
അഞ്ചു വിക്കറ്റിന് 39 റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്വെക്കുവേണ്ടി അല്പമെങ്കിലും ചെറുത്തുനിന്നത് 23 റണ്ണെടുത്ത ഗേ വിറ്റാളും 37 റണ്ണെടുത്ത ബ്രയാന്‍ സ്ട്രാങ്ങുമാണ്. ഗിഡ്ഡിന്‍സ് ആണ് സിംബാബ്വെക്ക് ആദ്യപ്രഹരം ഏല്‍പിച്ചത്. എട്ട് റണ്ണെടുത്ത നീല്‍ജോണ്‍സണെ ഹിക്കിന്റെ കൈകളിലെത്തിച്ച ഗിഡ്ഡിന്‍സ് അതേ ഓവറിന്റെ അവസാനപന്തില്‍ ഹീത്ത് സ്ട്രീക്കിനെ നൈറ്റിന്റെ കൈകളിലെത്തിച്ചു.
രണ്ടാമത്തെ ടെസ്റ് മാത്രം കളിക്കുന്ന എഡ് ഗിഡ്ഡിന്‍സാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ടെസ്റ് ജൂണ്‍ ഒന്നിന് ട്രെന്റ്ബ്രിഡ്ജില്‍ ആരംഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications