സിംബാബ്വെക്കെതിരെ ഇംഗ്ലണ്ട് വിജയത്തിലേക്ക്
ലണ്ടന്‍: സിംബാബ്വെക്കെതിരായ ഒന്നാം ടെസ്റില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക്. ഒന്നാമിന്നിംഗ്സില്‍ സിംബാബ്വെയുടെ നെതിരെ 332 റണ്ണിന്റെ ലീഡു നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്സില്‍ വെറും 39 റണ്ണിന് എതിരാളികളുടെ അഞ്ചു വിക്കറ്റുകള്‍ പിഴുതു.
രണ്ടു ദിവസവും ഇംഗ്ലണ്ടിന്റെ ഒരിന്നിംഗ്സും ബാക്കിയുള്ളപ്പോള്‍ സിംബാബ്വെക്ക് പരാജയത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വീണ്ടും മഴ പെയ്യേണ്ടിവരും.
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗാരംഭിച്ച സിംബാബ്വെയെ തകര്‍ത്തത് ഫാസ്റ് ബൗളര്‍ ഡാരന്‍ ഗഫ് ആണ്. ഓപ്പണര്‍മാരായ ഗ്രാന്റ് ഫ്ലവറിനെയും ട്രെവര്‍ ഗ്രിപ്പറെയും പവലിയനിലേക്ക് മടക്കിയയച്ച ഗഫ് പിന്നീട് വന്ന അലിസ്റര്‍ കാംബല്ലിനെയും ആന്‍ഡി ഫ്ലവറിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കി. വെളിച്ചക്കുറവുമൂലം കളി നിര്‍ത്തുമ്പോള്‍ 11 റണ്ണെടുത്ത ബി. മര്‍ഫിയും ഒരു റണ്ണെടുത്ത നീല്‍ ജോണ്‍സണുമാണ് ക്രീസില്‍.
നേരത്തെ എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ട് ഗ്രേയം ഹിക്കും മുന്‍ ക്യാപ്റ്റന്‍ അലക് സ്റ്യൂവര്‍ട്ടും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഒന്നാമിന്നിംഗ്സില്‍ 415 റണ്ണെടുത്തു. നാലാം വിക്കറ്റിന് ഇരുവരും ചേര്‍ന്ന് സിംബാബ്വെ ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 101 റണ്ണെടുത്ത ഹീത്ത് സ്ട്രീക്കിന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങുന്നതിനുമുമ്പ് 13 തവണ പന്ത് ബൗണ്ടറി കടത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്ണെടുത്തു.
പോരാട്ടം തുടര്‍ന്ന അലക് സ്റ്യുവര്‍ട്ട് എന്‍. നൈറ്റുമായി ചേര്‍ന്ന് ഇംഗ്ലണ്ടിനെ നല്ല നിലയിലെത്തിച്ചു. 44 റണ്ണെടുത്ത നൈറ്റ് ഗേ വിറ്റാളിന്റെ പന്തില്‍ നീല്‍ ജോണ്‍സണ്‍ പിടിച്ച് പുറത്തായി. പിന്നീട് വന്ന ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പോയി. 21 ഫോറുകളുള്‍പ്പെടെ 124 റണ്ണെടുത്ത സ്റ്യൂവര്‍ട്ട് പുറത്താകാതെ നിന്നു. സിംബാബ്വെക്ക് വേണ്ടി സ്ട്രീക്ക് ആറു വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications