Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്വെക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്

ലണ്ടന്‍: ഏഴു വിക്കറ്റും മൂന്നു ദിവസവും ബാക്കിയിരിക്കെ സിംബാബ്വെക്കെതിരായ ആദ്യ ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് 92 റണ്ണിന്റെ ലീഡ്. മഴ മൂലം തടസ്സപ്പെട്ട രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 175 റണ്ണെടുത്തിട്ടുണ്ട്. നേരത്തെ സിംബാബ്വെ പുറത്തായിരുന്നു.

മൈക്ക് ആര്‍തര്‍ട്ടണും ഗ്രേയം ഹിക്കും നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് ഇംഗ്ലണ്ട് നിരയിലെ പ്രധാന നേട്ടം. ഒരു വിക്കറ്റിന് 29 റണ്‍ എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ നാസര്‍ ഹുസൈനും മൈക്ക് ആര്‍തര്‍ട്ടണും കരുതലോടെയാണ് തുടങ്ങിയത്. 10 റണ്ണെടുത്ത ഹുസൈന്‍ പുറത്തായ ശേഷം ഗ്രേയം ഹിക്ക് ആര്‍തര്‍ട്ടണ് കൂട്ടായെത്തി.

55 റണ്ണെടുത്ത ആര്‍തര്‍ട്ടണ്‍ ഹീത്ത് സ്ട്രീക്കിന് മുന്നില്‍ എല്‍.ബി.ഡബ്ല്യു ആകുന്നതുവരെ ഇരുവരും ചേര്‍ന്ന് സിംബാബ്വെ ബൗളിംഗിനെ ഫലപ്രദമായി നേരിട്ടു. കളിയവസാനിക്കുമ്പോള്‍ 62 റണ്ണെടുത്ത ഹിക്കും 14 റണ്ണെടുത്ത അലക് സ്റ്യുവര്‍ട്ടുമാണ് ക്രീസില്‍.

സിംബാബ്വെക്കു വേണ്ടി മൂന്നു വിക്കറ്റുകളും വീഴ്ത്തിയത് ഹീത്ത് സ്ട്രീക്കാണ്.

Story first published: Saturday, May 20, 2000, 23:53 [IST]
Other articles published on May 20, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+