ഈഡന്‍ഗാര്‍ഡനിലെ ചില കണക്കുകള്‍
കൊല്‍ക്കത്ത: ആസ്ത്രേല്യ ഇതാദ്യമായാണ് ഇന്ത്യയ്ക്കെതിരെ ഒരു അന്താരാഷ്ട്ര ഏകദിനത്തില്‍ ഈഡന്‍ ഗാര്‍ഡനില്‍ കളിയ്ക്കുന്നത്.
ഇതിന് മുമ്പ് ആസ്ത്രേല്യയും ഇന്ത്യയും തമ്മില്‍ ടെസ്റില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ഇന്ത്യ ആസ്ത്രേല്യയ്ക്കെതിരെ 171 റണ്‍സിന്റെ വിജയം നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി, വിവിഎസ്. ലക്ഷ്മണിന്റെ 281 റണ്‍സ്, രാഹുല്‍ ദ്രാവിഡിന്റെ 180 റണ്‍സ് എന്നിവയായിരുന്നു അന്നത്തെ പ്രത്യേകത. ഹര്‍ഭജന്‍ സിംഗ് അന്ന് ആസ്ത്രേല്യന്‍ നിരയെ നിലം പരിശാക്കുകയും ചെയ്തു.
ഇതിന് മുമ്പ് ആസ്ത്രേല്യ ഈഡന്‍ ഗാര്‍ഡനില്‍ കളിച്ചത് ഇംഗ്ലണ്ടിനെതിരെയാണ്. 1987ല്‍ റിലയന്‍സ്ലോകകപ്പ് ഫൈനലില്‍ ആസ്ത്രേല്യ ഇംഗ്ലണ്ടിനെതിരെ ഏഴ് റണ്‍സ് ജയം നേടി.
ഈഡന്‍ ഗാര്‍ഡന്‍ ഇന്ത്യയുടെ ഭാഗ്യമൈതാനമാണ്. 11 കളികളില്‍ എട്ടെണ്ണത്തിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. രാത്രിയും പകലുമായി നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യ വിജയിച്ചു. ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ എപ്പോഴും ഏകദിനത്തില്‍ നല്ല സ്കോര്‍ നേടിയിട്ടുണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് തവണ 270 റണ്‍സോ അതിലധികമോ നേടിയിട്ടുണ്ട്. ഇതില്‍ ഒരിയ്ക്കല്‍ വെസ്റിന്‍ഡീസ് മാത്രമേ ഇന്ത്യയുടെ സ്കോറിനെ പിന്തുടര്‍ന്ന് വിജയം വരിച്ചിട്ടുള്ളൂ.
ഈഡന്‍ ഗാര്‍ഡനില്‍ നടന്ന 17 ഏകദിനമത്സരങ്ങളില്‍ നാല് തവണ മാത്രമേ സെഞ്ച്വറികള്‍ ജനിച്ചിട്ടുള്ളൂ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കൃഷ്ണമാചാരി ശ്രീകാന്ത്, ഡെസ്മണ്ട് ഹെയിന്‍സ്, മാര്‍കസ് ട്രെസ്കോതിക് എന്നിവരമാണ് ഈഡന്‍ഗാര്‍ഡനില്‍ സെഞ്ച്വറി നേടിയവര്‍. 1993ലെ ഹീറോക്കപ്പ് ഫൈനലില്‍ ഇന്ത്യ വെസ്റിന്‍ഡീസിനെ 150 റണ്‍സിനാണ് ചുരുട്ടിക്കെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 226 റണ്‍സ് നേടിയിരുന്നു. അന്ന് കുംബ്ലെയാണ് വെസ്റിന്‍ഡീസിന്റെ അന്തകനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications