ബാംഗ്ലൂര്‍: അന്താരാഷ്ട്ര ഹോക്കി രംഗത്ത് നിന്ന് ഉടന്‍ വിരമിയ്ക്കില്ലെന്ന് ഇന്ത്യയുടെ ഹോക്കി ക്യാപ്റ്റന്‍ ധന്‍രാജ് പിള്ള. ആസ്ത്രേല്യയില്‍ നടന്ന ത്രിരാഷ്ട്ര ഹോക്കിയില്‍ പാകിസ്ഥാനെയും ആസ്ത്രേല്യയെയും തോല്പിച്ച് ജേതാക്കളായതിന് ശേഷം ഇന്ത്യയിലെത്തിയ ധന്‍രാജ്പിള്ള വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് കൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. രണ്ടു മൂന്നു വര്‍ഷത്തേക്ക് കൂടി കളിയ്ക്കാനുള്ള ആരോഗ്യം എനിയ്ക്കുണ്ട്. - ധന്‍രാജ് പിള്ള പറഞ്ഞു.
ആസ്ത്രേല്യയിലെ ടൂര്‍ണ്ണമെന്റ് അത്ഭുതങ്ങള്‍ സമ്മാനിച്ചുവെന്ന് ധന്‍രാജ് പിള്ള കൂട്ടിച്ചേര്‍ത്തു. കാരണം ഒരിയ്ക്കല്‍ പോലും കിതപ്പോ അമിതമായ ക്ഷീണമോ തോന്നിയില്ലെന്നും ഇത് തന്റെ ശാരീരികക്ഷമതയെയാണ് കാണിക്കുന്നതെന്നും ധന്‍രാജ് പിള്ള പറഞ്ഞു. ഹോക്കിയില്‍ നിന്ന് താന്‍ ഉടന്‍ വിരമിയ്ക്കുമെന്ന് ധന്‍രാജ് പിള്ള നേരത്തെ പ്രഖ്യാപിച്ചിരുന്നു.