Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധന്‍രാജ്പിള്ള വിരമിയ്ക്കും

ആതന്‍സ്: ഇന്ത്യന്‍ ഹോക്കി താരം ധന്‍രാജ്പിള്ള ആതന്‍സ് ഒളിമ്പിക്സിന് ശേഷം ഹോക്കിയില്‍ നിന്ന് വിരമിയ്ക്കും. ഇന്ത്യയുടെ ഹോക്കി കോച്ച് ജെറാര്‍ഡ് റാച്ച് ആഗസ്ത് 24 ചൊവാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

രണ്ട് സീനിയര്‍ ഹോക്കിതാരങ്ങള്‍ ആതന്‍സ് ഒളിമ്പിക്സിന് ശേഷം വിരമിയ്ക്കുമെന്ന് കോച്ച് ജെറാര്‍ഡ് റാച്ച് വാര്‍ത്താലേഖകരെ ചൊവാഴ്ച അറിയിച്ചു. ഇതില്‍ ധന്‍രാജ്പിള്ള ഉള്‍പ്പെടുമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് പിള്ള വിരമിയ്ക്കുമെന്ന് ജെറാര്‍ഡ് റാച്ച് പറഞ്ഞു. വിരമിയ്ക്കുന്ന കാര്യം രണ്ട് കളിക്കാരും തന്നെ നേരിട്ട് അറിയിച്ചുവെന്നാണ് ജെറാര്‍ഡ് റാച്ച് പറഞ്ഞത്.

ഈയിടെ ആതന്‍സ് ഒളിമ്പിക്സിലെ പരാജയത്തിന് ധന്‍രാജ്പിള്ളയും പ്രഭ്ജോത് സിംഗും ഇന്ത്യയുടെ ജര്‍മ്മന്‍ കോച്ചായ ജെറാര്‍ഡ് റാച്ചിനെ വിമര്‍ശിച്ചിരുന്നു. ആതന്‍സില്‍ അഞ്ച് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്.

വിരമിയ്ക്കുന്ന രണ്ടാമത്തെ കളിക്കാരന്‍ ബാല്‍ജിത് സിംഗ് ധില്ലനാണോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് നിങ്ങള്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു എന്നായിരുന്നു ജെറാര്‍ഡ് റാച്ചിന്റെ മറുപടി.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+