Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദില്ലി ഏകദിനം മാറ്റില്ലെന്ന് ഷീല ദീക്ഷിത്

ദില്ലി: ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന പരമ്പരയിലെ അവസാന മത്സരം ദില്ലിയിലെ ഫിറോസ് ഷാ കോട്ലാ സ്റേഡിയത്തില്‍ തന്നെ നടക്കുമെന്ന് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു.

മത്സരം ഫിറോസ് ഷാ കോട്ലാ സ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്ന് ദില്ലി മുനിസിപ്പല്‍ കോര്‍ പ്പറേഷന്‍ അധികൃതരുമായും ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ ജെറ്റ്ലിയുമായും ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചക്കു ശേഷം ഷീലാ ദീക്ഷിത് പറഞ്ഞു.

പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഏപ്രില്‍ 17ന് നടക്കുന്ന ആറാമത്തെയും അവസാനത്തെയും ഏകദിനം കാണാനെത്തുമെന്നാണ് അറിയിച്ചിരുന്നത്. സുരക്ഷാസംവിധാനം സംബന്ധിച്ച കാരണങ്ങളാല്‍ ഫിറോസ് ഷാ കോട്ലയില്‍ തന്നെയാരിക്കുമോ ആറാം ഏകദിനം നടത്തുകയെന്ന കാര്യത്തില്‍ നേരത്തെ ആശയക്കുഴപ്പമുണ്ടായിരുന്നു.

ദില്ലിയില്‍ കളി നടത്താനാവില്ലെന്നും മത്സരത്തിന് വേണ്ട സുരക്ഷാ അനുമതി ലഭിച്ചിട്ടില്ലെന്നും മാര്‍ച്ച് 31 വ്യാഴാഴ്ച ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മൗറീഷ്യസില്‍ സന്ദര്‍ശനം നടത്തിവരുന്ന പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടുകയും മത്സരം നടക്കുമെന്ന് ഉറപ്പുവരുത്താന്‍ ആവശ്യ്സടുകയും ചെയ്തു.

തുടര്‍ന്നാണ് ഷീലാ ദീക്ഷിത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികളുമായും മറ്റ് വകുപ്പ് അധികാരികളുമായും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്. മത്സരം നടക്കുന്നതിന് വേണ്ട അനുമതി നല്‍കാന്‍ ഷീലാ ദീക്ഷിത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+