വിപുലമായ ഒരുക്കങ്ങളോടെ ദൂരദര്‍ശന്‍
ദില്ലി: ഒളിംപ്ക്സിന്റെ നേരിട്ടുള്ള സംപ്രേഷണത്തിനായി ദൂരദര്‍ശന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നു .മേള പൂര്‍ണ്ണമായും ദൂരദര്‍ശന്റെ സ്പോര്‍ട്സ് ചാനലില്‍ കാണാനാവും. ഇതു കൂടാതെ ഡി ഡി ഒന്ന് ,രണ്ട്് ചാനലുകളിലും സംപ്രേഷണമുണ്ടാകും.
നേരിട്ടുള്ളതും റിക്കാര്‍ഡ് ചെയ്തതുമായ ഭാഗങ്ങള്‍ ഡി ഡി ഒന്നില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനു വേണ്ടി കൂടുതല്‍ ജോലിക്കാരെ ദൂരദര്‍ശന്‍ നിയമിച്ചു . സംപ്രേഷണത്തിനു യാതൊരു തടസ്സവുമുണ്ടാവില്ലെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
പ്രമുഖ സ്പോര്‍ട്സ് ലേഖകരായിരിക്കും സംപ്രേഷണത്തിന്റെ അവതാരകര്‍. അവതരണത്തിനും പിന്നീട് വിശകലനത്തിനുമായി പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.
ദില്ലി ദൂരദര്‍ശന്‍ കേന്ദ്രത്തിനാണ് സംപ്രേഷണ ച്ചുമതല. മത്സരങ്ങളുടെ സംപ്രേഷണത്തിനായി ദൂരദര്‍ശന്റെ പ്രത്യേക സംഘം സിഡ്നിയിലുണ്ടാവും. ഇന്ത്യന്‍ താരങ്ങളള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുക്കും. ഹോക്കി, ടെന്നീസ്, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കും.
ഇന്ത്യന്‍ താരങ്ങളുമായുള്ള അഭിമുഖങ്ങളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടികളും ഉണ്ടായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications