ദില്ലി: അന്തര്‍ദേശീയ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചട്ടം ലംഘിച്ച് കരാറിലൊപ്പിട്ടതിന്റെ പേരില്‍ ഇന്ത്യയെ ലോകകപ്പില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കാനാവില്ലെന്ന് ബി സി സി ഐ തലവന്‍ ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ കളിക്കാര്‍ ഉപാധികളോടെ കരാറുകളില്‍ ഒപ്പുവെച്ചത്.ഉപാധികളോടെയാണ് കരാറിലൊപ്പുവെച്ചതെങ്കില്‍ കളിക്കാരെ കളിക്കുന്നതില്‍ നിന്ന് തടയാന്‍ നിയമമില്ലെന്ന് ഡാല്‍മിയ പറഞ്ഞു.
സിംബാവ്വെയില്‍ കളിക്കാത്തതിന്റെ പേരില്‍ ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിഴയിടുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്താനാവില്ല. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്- ഡാല്‍മിയ പറഞ്ഞു.