ലണ്ടന്‍ : ആള്‍ റൗണ്ടര്‍ ക്രെയ്ഗ് വൈറ്റ് ഇംഗ്ലണ്ട് ടീമില്‍ മടങ്ങിയെത്തും. മുട്ടിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് ടീമില്‍ നിന്നും വിട്ടുനിന്ന വൈറ്റ് ഫിറ്റ്നസ് തെളിയിച്ചു. ജനവരി 31 വ്യാഴാഴ്ച ദില്ലിയില്‍ നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ വൈറ്റ് കളിക്കാനുണ്ടാകും.
ഇന്ത്യയുമായുളള ടെസ്റ് പരമ്പരയില്‍ വൈറ്റ് കളിച്ചിരുന്നു. ഇടതു കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്കു വേണ്ടി അദ്ദേഹം പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി.
യോര്‍ക് ഷയറിന്റെ കളിക്കാരനാണ് 32 കാരനായ ക്രെയ്ഗ് വൈറ്റ്. വൈറ്റിന്റെ മടങ്ങി വരവോടെ ഇംഗ്ലണ്ടിന്റെ മധ്യനിര ശക്തമാകും. പരമ്പര സമനിലയിലാക്കാന്‍ ശേഷിക്കുന്ന രണ്ടു കളിയും അവര്‍ക്ക് ജയിച്ചേ തീരൂ.