Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോളിന്‍ കൗഡ്രി അന്തരിച്ചു

ടോണ്‍ബ്രിഡ്ജ്: ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം കോളിന്‍ കൗഡ്രി(67) അന്തരിച്ചു. ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഏറെനാള്‍ കെന്റ് കൗണ്ടിയുടെയും ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റനായിരുന്നു കൗഡ്രി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 42,719 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 107 സെഞ്ച്വറികള്‍.

ഇംഗ്ലണ്ടിനു വേണ്ടി 114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 7,624 റണ്‍സ് കൗഡ്രി നേടിയിട്ടുണ്ട്. 22 സെഞ്ച്വറികള്‍. സ്ലിപ് ഫീല്‍ഡര്‍ എന്ന നിലയില്‍ 120 ക്യാച്ചുകളും അദ്ദേഹം നേടി. 1954-55 ല്‍ ആസ്ത്രേലിയയ്ക്കെതിരേയായിരുന്നു അരങ്ങേറ്റം.ഒരു രാജ്യത്തിനു വേണ്ടി 100 തവണ ടെസ്റ്റ് ക്യാപ് അണിഞ്ഞ ആദ്യത്തെ കളിക്കാരന്‍ കൂടിയാണ് കൗഡ്രി.

1992 ല്‍ ഇംഗ്ലണ്ട് അദ്ദേഹത്തിന് പ്രഭു സ്ഥാനം നല്‍കി ആദരിച്ചു.

Story first published: Wednesday, December 7, 2011, 13:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+