ദില്ലി : മൈക്ക് ഡെന്നിസിന്റെ വിവാദ തീരുമാനങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഐസിസി നിര്‍ദേശിച്ച പാനല്‍ ഇന്ത്യ നിരസിച്ചു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോഡും ഐസിസിയും തമ്മില്‍ വീണ്ടുമൊരു ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങി.
മുന്‍പാകിസ്താന്‍ കളിക്കാരനായ മജീദ് ഖാന്‍, ആസ്ത്രേലിയക്കാരനായ ആന്‍ഡ്രൂ ഹില്‍ഡിച്ച് എന്നിവരെയാണ് ഐസിസി നിര്‍ദ്ദേശിച്ചത്. ഈ പേരുകള്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ തളളിക്കളഞ്ഞു. പകരം ആസ്ത്രേലിയക്കാരായ റിച്ചി ബനാഡ്, ഇയാന്‍ ചാപ്പല്‍ എന്നിവരെ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന മിനി ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇതോടെ ഐസിസിയ്ക്ക് പുതിയ വേദി കണ്ടെത്തേണ്ടി വരും.
കഴിഞ്ഞ ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. സചിനടക്കമുളള കളിക്കാര്‍ കളത്തില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മാച്ച് റഫറിയായിരുന്ന മൈക്ക് ഡെന്നിസ് ആറ് പേര്‍ക്കെതിരെ പിഴയും സസ്പെന്‍ഷനും വിധിച്ചിരുന്നു. ഇത് ക്രിക്കറ്റ് ലോകത്ത് വന്‍വിവാദമായി കത്തിപ്പടര്‍ന്നു.