കണ്ണൂര്‍: സംസ്ഥാനകോളെജ് അത്ലറ്റിക് മീറ്റില്‍ തൃശൂര്‍ സെന്റ് മേരീസ് കോളെജിലെ ദീപ്തി ജോസും ജി. രതീഷ് കുമാറും വേഗമേറിയ താരങ്ങള്‍.
നിലവിലെ റെക്കോഡുകാരിയും ദേശീയ താരവുമായ കെ.എം. ഗ്രീഷ്മയെ പിന്നിലാക്കിയാണ് നൂറുമീറ്ററില്‍ ദീപ്തി ഒന്നാം സ്ഥാനത്തെത്തിയത്. ഗ്രീഷ്മ രണ്ടാം സ്ഥാനവും ചിത്ര സോമിന്‍ മൂന്നാം സ്ഥാനവും നേടി.
ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായിരുന്ന രതീഷ്കുമാര്‍ തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തന്റെ പേരിലുണ്ടായിരുന്ന 10.07 സെക്കന്റ് എന്ന റിക്കാര്‍ഡും രതീഷ്കുമാര്‍ തിരുത്തി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജിലെ പി.എസ്. ജലി, തൃശൂര്‍ സെന്റ് തോമസ് കോളെജിലെ ജസ്വിന്‍ ബാബു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.