ക്രിക്കറ്റ് താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ തീരുമാനിച്ചു. ആഗസ്ത് 20 ഞായറാഴ്ച ചേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് യോഗത്തിലാണ് പെരുമാറ്റച്ചട്ടത്തിന് അന്തിമരൂപം നല്കിയത്. പെരുമാറ്റച്ചട്ടം ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതലാണ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരിക.
പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ കര്‍ശനമായ ശിക്ഷയാണ് നേരിടേണ്ടിവരിക. ഒത്തുകളി നടത്തിയെന്ന് തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം ടീമില്‍ നിന്ന് പുറത്താക്കും.
ഒരു തരത്തിലുള്ളപന്തയത്തിലും കളിക്കാര്‍ പങ്കാളികളാവരുത്. പന്തയക്കാര്‍ സമീപിച്ചാല്‍ അത് ഉടന്‍ അധികൃതരെ അറിയിക്കണം.
ടെസ്റ് കളിക്കാര്‍ ആഭ്യന്തരക്രിക്കറ്റില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ കമ്മിഷണറായി സി.ബി.ഐ മുന്‍ ഡയറക്ടര്‍ മാധവനെ നിയോഗിച്ചു. ക്രിക്കറ്റ്കളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതിന്റെ സ്പോണ്‍സര്‍ഷിപ്പ് അവകാശങ്ങളെ സംബന്ധിച്ച കരാറുകള്‍ പരിശോധിക്കാനും മാധവനെ ചുമതലപ്പെടുത്തി.
കസ്തൂരിരംഗനെ മുഖ്യക്യൂറേറ്ററായും ധീരജ് പ്രസന്നയെ സഹക്യൂറേറ്ററായും നിയമിച്ചു. പിച്ചിന്റെ നിലവാരം വര്‍ധിപ്പിക്കുക എന്നതാണ് ഇരുവരുടെയും ദൗത്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications