ആസ്ത്രേലിയന്‍ സംഘം കൊച്ചിയിലെത്തി
കൊച്ചി: ഫിബ്രവരിയില്‍ ഇന്ത്യയിലെത്തുന്ന ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനത്തിന് അന്തിമ രൂപം നല്‍കുന്നതിനുള്ള സംഘം ആഗസ്ത് 28 തിങ്കളാഴ്ച കൊച്ചിയിലെത്തി. കലൂരിലെ ജവഹര്‍ ലാല്‍ നെഹൃു രാജ്യാന്തര സ്റ്റേഡിയം സംഘം പരിശോധിച്ചു.
മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുമായാണ് ആസ്ത്രേലിയന്‍ ടീം കൊച്ചിയില്‍ ഏറ്റുമുട്ടുന്നത്. ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ ടീം മാനേജര്‍ സ്റ്റീവ് ബര്‍ണാഡ്, കളിക്കാരുടെ പ്രതിനിധി ടിം മെയ്, റിച്ചാര്‍ഡ് വാട്സണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
അര മണിക്കൂര്‍ സ്റ്റേഡിയത്തില്‍ ചിലവഴിച്ച സംഘം സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കണമെന്ന് നിര്‍ദ്ദേശിച്ചു. സ്റ്റേഡിയത്തിലെ ഡ്രെസിംഗ് റൂം, പവിലിയന്‍ തുടങ്ങിയ സൗകര്യങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.
ബറോഡയില്‍ നിന്നാണ് ആസ്ത്രേലിയന്‍ സംഘം കൊച്ചിയിലെത്തിയത്. ഫിബ്രവരി 17 നാണ് ആസ്ത്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications