ക്രിക്കറ്റ് കോച്ച് ഇന്റര്‍വ്യൂ പൂര്‍ത്തിയായില്ല
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിദേശ കോച്ചിനെ നിയമിക്കാന്‍ വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒക്ടോബര്‍ 23ന് തിങ്കളാഴ്ച നടത്തിയ ഇന്റര്‍വ്യൂ പൂര്‍ത്തിയായില്ല.
മുന്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പല്‍, മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ജോണ്‍ റൈറ്റ് എന്നിവരെയേ തിങ്കളാഴ്ച ഇന്റര്‍വ്യൂ ചെയ്തുള്ളൂ. ആദ്യം ഇന്ത്യന്‍ കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞിരുന്ന മുന്‍ ആസ്ത്രേലിയന്‍ ഓപ്പണര്‍ ജെഫ് മാര്‍ഷ് പിന്നീട് സമ്മതം അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെയും വരും ദിനങ്ങളില്‍ ഇന്റര്‍വ്യൂ ചെയ്യും.
ബിസിസിഐ പ്രസിഡണ്ട് ഡോ. എ.സി. മുത്തയ്യ, സെക്രട്ടറി ജെ.വൈ. ലെലെ, നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാജ്സിംഹ് ദുംഗാപ്പൂര്‍, ഡയറക്ടര്‍ ഹനുമന്ത് സിംഹ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ അമ്പയറുമായ എസ്. വെങ്കിട്ടരാഘവന്‍ എന്നിവരാണ് ഇന്റര്‍വ്യൂ ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications