നിഖില്‍ ചോപ്രയെ കുറ്റവിമുക്തനാക്കി
ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പ് ആരോപണത്തില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം നിഖില്‍ ചോപ്രയെ കുറ്റവിമുക്തനാക്കി. ജനവരി 18 വ്യാഴാഴ്ച ബിസിസിഐ വക്താക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.
ബിസിസിഐയുടെ അച്ചടക്കസമിതിയാണ് ചോപ്രയെ കുറ്റവിമുക്തനാക്കാനുള്ള തീരുമാനമെടുത്തത്. ചോപ്ര സമിതി മുമ്പാകെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
നേരത്തെ വാതുവെപ്പിനെയും കോഴവിവാദത്തെയും കുറിച്ച് അന്വേഷിച്ച സിബിഐ ചോപ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ബിസിസിഐ നിയോഗിച്ച കെ. മാധവന്‍ കമ്മീഷനും ചോപ്രക്കെതിരെ പരാമര്‍ശങ്ങളൊന്നും നടത്തിയിരുന്നില്ല.
ചോപ്രയെ കൂടാതെ മുന്‍ ബിസിസി പ്രസിഡണ്ടും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്ന ഐ.എസ് ബിന്ദ്രയോടും അച്ചടക്കസമിതി വിശദീകരണം ചോദിച്ചിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനെതിരെ പരസ്യവിമര്‍ശം നടത്തിയതിനെക്കുറിച്ചായിരുന്നു വിശദീകരണം ചോദിച്ചത്.
ബിന്ദ്രയുടെ വിശദീകരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബിസിസിഐ ജനറല്‍ ബോഡിയില്‍ സമിതി സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications