ടെഹ്റാന്‍: ഫിഡെ ലോകചെസ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ ആനന്ദ് കിരീടത്തിനെതിരെ.ആറുഗെയിമുകളുള്ള ഫൈനല്‍ മത്സരത്തില്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച നടന്ന മൂന്നാംമത്സരത്തില്‍ ആനന്ദ് വിജയിച്ചതോടെയാണിത്.
ഇതോടെ തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ വിജയിച്ച ആനന്ദിന് രണ്ടു പോയിന്റിന്റെ ലീഡായി.ഇനി ഒരു മത്സരത്തില്‍ കൂടി വിജയിക്കുകയോ രണ്ടു സമനിലനേടുകയോ ചെയ്താല്‍ ആനന്ദ് ലോകചാമ്പ്യനാകും.
മൂന്നാം ഗെയിമില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചാണ് ആനന്ദ് സ്പെയിനിന്റെ അലക്സി ഷിറോവിനെ തോല്പിച്ചത്.