മല്ലോര്‍ക(സ്പെയിന്‍): ചെസ് ഒളിമ്പ്യാഡില്‍ മെഡല്‍ നേടാനുള്ള ഇന്ത്യന്‍ പുരുഷടീമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. 12ാം റൗണ്ടില്‍ ഇസ്രയേലിനോടുള്ള തോല്‍വിയാണ് ഇന്ത്യയുടെ മെഡല്‍ സാധ്യത ഇല്ലാതാക്കിയത്.
11ാം റൗണ്ട് കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഇസ്രയേലിനോടുള്ള തോല്‍വിയോടെ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 34.5 പോയിന്റോടെ ഉക്രെയ്നാണ് ഒന്നാം സ്ഥാനത്ത്. റഷ്യയും അര്‍മീനിയയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഇസ്രയേലിനെതിരായ മത്സരത്തില്‍ വിശ്വനാഥന്‍ ആനന്ദ് ബോറിസ് ഗെല്‍ഫന്റുമായി സമനില നേടി. ശശികിരണും സൂര്യശേഖര്‍ ഗാംഗുലിയും സമനില നേടി. പക്ഷെ പി. ഹരികൃഷ്ണ തോല്‍വി ഏറ്റുവാങ്ങി. ഇതോടെ 1.5നെതിരെ 2.5 പോയിന്റോടെ ഇസ്രയേല്‍ വിജയം നേടി.
വനിതാ വിഭാഗത്തില്‍ ഇന്ത്യ അസര്‍ബൈജാനെ തോല്പിച്ചു. .5 പോയിന്റിനെതിരെ 2.5 പോയിന്റോടെയായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി കൊനേരു ഹമ്പിയും എസ്. വിജയലക്ഷ്മിയും വിജയം നേടി. നിഷ മൊഹോത ഇന്ത്യയ്ക്ക് വേണ്ടി സമനില നേടി.
വനിതാ വിഭാഗത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ജോര്‍ജ്ജിയയും യുഎസും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. റഷ്യയും ഫ്രാന്‍സും നാലും അഞ്ചും സ്ഥാനത്ത് നില്ക്കുന്നു. ഇന്ത്യ ആറാമതാണ്.
ഇനി രണ്ട് റൗണ്ട് കൂടി ബാക്കിയുണ്ട്.