ടെഹ്റാന്‍: ഫിഡെ ലോകചെസ് കിരീടം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്.
ഡിസംബര്‍ 24ഞായറാഴ്ച നടന്ന മത്സരത്തില്‍ സ്പെയിനിന്റെ അലക്സിഷിറോവിനെതിരെ വിജയം നേടിയതോടെയാണ് ആനന്ദ് കിരീടം ഉറപ്പിച്ചത്.ഇതോടെ ആനന്ദിന് മൂന്നുപോയിന്റ് ലീഡായി.
ആനന്ദിന് 660,000ഡോളര്‍ സമ്മാനത്തുക ലഭിക്കും.ഡിസംബര്‍ 27ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ആനന്ദിന് കിരീടം സമ്മാനിക്കും.