ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്ക് ജയം
ആംസ്റ്റല്‍വീന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ജര്‍മ്മനിയെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്പിച്ചുകൊണ്ട് ഇന്ത്യ ആദ്യജയം സ്വന്തമാക്കി. ആദ്യമത്സരത്തില്‍ ഹോളണ്ടിനോട് തോറ്റ ഇന്ത്യ ഇതോടെ ടൂര്‍ണ്ണമെന്റില്‍ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.
ധന്‍രാജ്പിള്ളയുടെ സഹായത്തോടെ ഗഗന്‍ അജിത്സിംഗും (രണ്ട് ഗോള്‍), പ്രഭ്ജ്യോത് സിംഗും(ഒരു ഗോള്‍) നേടിയ ഗോളുകളുടെ പിന്‍ബലത്തിലാണ് ഇന്ത്യ ജര്‍മ്മനിയെ തകര്‍ത്തത്. പക്ഷെ രണ്ടാം നിര ടീമുമായാണ് ജര്‍മ്മനി കളത്തിലിറങ്ങിയതെന്നതിനാല്‍ ഇന്ത്യയുടെ ജയത്തിന് ഏറെ പകിട്ട് അവകാശപ്പെടാനില്ല.
അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങിത്തോല്ക്കുകയെന്ന ശാപത്തില്‍ നിന്നും ഇന്ത്യ കരകയറി. പകരം ഇന്ത്യ വിജയഗോള്‍ നേടിയത് അവസാന നിമിഷത്തിലെ ആക്രമണത്തിലൂടെയാണ്.
ആദ്യ കളിയില്‍ ഹോളണ്ടിനോട് 3-0ന് മുന്നിട്ട് നിന്ന ഇന്ത്യ 62ാം മിനിറ്റിന് ശേഷമാണ് നാല് ഗോളുകള്‍ വഴങ്ങി തോറ്റത്. ഇപ്പോള്‍ രണ്ട് കളിയില്‍ നിന്നായി ഇന്ത്യയ്ക്ക് മൂന്ന് പോയിന്റുണ്ട്. ആഗസ്ത് 19 ചൊവാഴ്ച ഇന്ത്യ ആസ്ത്രേല്യയെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications