Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ സോണ്‍ മോട്ടോര്‍ റാലി കേരളത്തില്‍ നടന്നേക്കും

കൊച്ചി: അടുത്ത വര്‍ഷത്തെ എഫ്ഐഎ ഏഷ്യന്‍ സോണ്‍ മോട്ടോര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം കേരള ഓട്ടോ സ്പോര്‍ട്സ് ക്ലബിന് ലഭിച്ചേക്കും.

നവംബര്‍ നാല് മുതല്‍ ആറുവരെ നടക്കുന്ന പോപ്പുലര്‍ റാലി നിരീക്ഷിക്കാനെത്തുന്ന വിദേശസംഘം ഇത് സംബന്ധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും രാജ്യാന്തര നിലവാരമുള്ള റാലി നടത്താന്‍ കേരളത്തിന് അവസരം ലഭിക്കുകയെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

എഫ്ഐഎ ഏഷ്യന്‍ സോണ്‍ റാലി ചാമ്പ്യന്‍ഷിപ്പ് മലേഷ്യ, ഇന്തൊനേഷ്യ, തായ്ലണ്ട്, ഫിലിപ്പൈന്‍സ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലായാണ് നടക്കുക. 2001 മാര്‍ച്ച് 24, 25 തീയതികളിലായാണ് ഏഷ്യന്‍ സോണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യയിലെ റാലി.

കേരള സ്പോര്‍ട്സ് ക്ലബിനെ കൂടാതെ കോയമ്പത്തൂരിലെ സ്പീഡ് ഫയര്‍ ക്ലബും റാലിക്ക് ആതിഥ്യമരുളാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ സോണ്‍ റാലിക്ക് ഇരുപത്തഞ്ചോളം വാഹനങ്ങള്‍ പുറമെ നിന്നെത്തും. കൊച്ചിയില്‍ തുറമുഖസൗകര്യമുള്ളതിനാല്‍ റാലി കേരളത്തിന് തന്നെ ലഭിക്കാനാണ് സാധ്യത.

ഏഷ്യന്‍ സോണ്‍ റാലി ലഭിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷത്തെ ഏഷ്യ പസഫിക് റാലിക്കും കേരളം പരിഗണിക്കപ്പെടും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര മോട്ടോര്‍ റാലി മത്സര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പാകുമെന്ന് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

മോട്ടോര്‍ സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ പോപ്പുലര്‍ റാലി സംഘടിപ്പിക്കുക. കൊച്ചിയില്‍ അരങ്ങേറുന്ന സൂപ്പര്‍ സ്പെഷ്യല്‍ സ്റേജിന് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

മൂന്നാറിലെ ടാറ്റാ ടീം റോഡാണ് സ്പെഷ്യല്‍ സ്റേജുകള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. 18 സ്പെഷ്യല്‍ സ്റേജുകള്‍ മൂന്നാറില്‍ നടക്കും. റാലി നടക്കുന്ന മറ്റ് വാഹനങ്ങള്‍ ഉണ്ടാകില്ലെന്ന് ടാറ്റാ ടീം സംഘാടര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. റാലി കടന്നുപോകുന്ന സ്ഥലങ്ങളിലെ ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കും.

സ്പോണ്‍സര്‍മാരില്ലാതെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ആറ് നവാഗത ടീമുകള്‍ക്ക് ഒരു സെറ്റ് വീതം റാലി ടയറുകള്‍ സമ്മാനിക്കും. കഴിഞ്ഞ 20 വര്‍ഷമായി കുറ്റൂക്കാരന്‍ ഗ്രൂപ്പാണ് റാലി സ്പോണ്‍സര്‍ ചെയ്യുന്നത്. 35 ലക്ഷം രൂപയാണ് ചെലവ്.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+