ചാമ്പ്യന്‍സ് ട്രോഫി വെസ്റിന്‍ഡീസിന്
ലണ്ടന്‍: ഇംഗ്ലണ്ടിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി വെസ്റിന്‍ഡീസ് നേടി. രണ്ട് വിക്കറ്റിനായിരുന്നു വെസ്റിന്‍ഡീസിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റണ്‍സ് നേടി. വെസ്റിന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 48.5 ഓവറില്‍ ലക്ഷ്യം കണ്ടു.
ആദ്യന്തം ആവേശം നിറഞ്ഞതായിരുന്നു ഫൈനല്‍ പോരാട്ടം. വാലറ്റക്കാരായ ഇയാന്‍ ബ്രാഡ്ഷായുടെയും കോര്‍ട്നി ബ്രൗണിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വെസ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ബ്രാഡ് ഷോ മാന്‍ ഓഫ്ദി മാച്ചായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച കളിക്കാരനായി വെസ്റിന്‍ഡീസിന്റെ രാംനരേഷ് സര്‍വന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ജയം ഉറപ്പാക്കിയിരുന്നതായിരുന്നു. വെസ്റിന്‍ഡീസ് എട്ട് വിക്കറ്റിന് 147 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീടാണ് വെസ്റിന്‍ഡീസ് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന് വേണ്ടി മര്‍കസ് ട്രെസ്കോതിക് നേടിയ സെഞ്ച്വറി പാഴായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications