Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ്: ഇന്ത്യയുടെ ഗ്രൂപ്പില്‍ പാകിസ്ഥാന്‍

ലണ്ടന്‍: 2004 സപ്തംബറില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് മത്സരങ്ങളിലെ ഇന്ത്യയുടെ പ്രധാന പ്രതിയോഗി പാകിസ്ഥാന്‍ ആയിരിക്കും.

മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ മൂന്ന് വീതം ടീമുകളുള്ള നാല് ഗ്രൂപ്പുകളാണുള്ളത്. കെനിയയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. സപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.

പാകിസ്ഥാനുമായി അവസാനമായി ഇന്ത്യ കളിച്ചത് ലോകകപ്പിലാണ്. ആ കളിയില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകകപ്പില്‍ മാത്രമാണ് പാകിസ്ഥാനുമായി ഇന്ത്യ കളിച്ചത്. അടുത്ത മാര്‍ച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പാകിസ്ഥാന്‍ പര്യടനം നടത്താനിരിക്കുകയാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ സന്ദര്‍ശിയ്ക്കുന്നത്. ഇന്ത്യ-പാക് ബന്ധത്തില്‍ അയവുവന്നതിനെ തുടര്‍ന്നാണ് സൗഹൃദാര്‍ത്ഥം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പുകളും ടീമുകളും:

പൂള്‍ 1: ആസ്ട്രേല്യ, ന്യൂസിലാന്റ്, ഐസിസി സിക്സ് നാഷന്‍സ് ചാലഞ്ചിലെ വിജയി
പൂള്‍ 2: ദക്ഷിണാഫ്രിക്ക, വെസ്റിന്റീസ്, ബാംഗ്ലാദേശ്,
പൂള്‍ 3: ഇന്ത്യ, പാകിസ്ഥാന്‍, കെനിയ
പൂള്‍ 4: ശ്രീലങ്ക, ഇംഗ്ലണ്ട്, സിംബാബ്വെ.

ഓരോ ഗ്രൂപ്പിലെയും ജേതാക്കളായിരിക്കും സെമി ഫൈനലിലെത്തുക. ഇതാദ്യമായാണ് അന്താരാഷ്ട്ര ഏകദിനക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമുകളുടെ സീഡ് നിശ്ചയിച്ചിരിക്കുന്നത്.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+