സിഡ്നി : ഒളിംപ്ക്സിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായ ബാഡ്മിന്റണ്‍ താരം ഗോപീ ചന്ദും ടേബിള്‍ ചെന്നീസ് താരം ചേതന്‍ ബബൂറും മുന്നോട്ട് .
സപ്തംബര്‍ 18 തിങ്കളാഴ്ച ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ഉക്രെയിന്‍ താരം വ്ലാഡിസ്ലാവ് ഡ്രൂഷെങ്കോയെ പരാജയപ്പെടുത്തി ബാഡ്മിന്റണില്‍ ഗോപീചന്ദ് ക്വാര്‍ട്ടറിലെത്തി.
ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ചേതന്‍ ബബൂര്‍ ന്യൂസിലാണ്ട് താരം പീറ്റര്‍ ജാക്സണെ പരാജയപ്പെടുത്തി രണ്ടാം മത്സരത്തില്‍ വിജയം നേടി. സപ്തംബര്‍ 17 ഞായറാഴ്ച ആദ്യ മത്സരത്തില്‍ ബബൂര്‍ പരാജയപ്പെട്ടിരുന്നു.