സിബിഎസ്ഇ ഫുട്ബോള്‍ ഒക്ടോബര്‍ 3 മുതല്‍
കൊച്ചി: അഖില കേരള സിബിഎസ്ഇ സ്കൂള്‍സ് മില്ലേനിയം ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ മൂന്നു മതല്‍ ഏഴു വരെ വാഴക്കാല നവനിര്‍മ്മാണ്‍ പബ്ലിക് സ്കൂളില്‍ നടക്കും. കേരളത്തിലെ 46 സിബിഎസ്ഇ സ്കൂളുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
നവനിര്‍മ്മാണ്‍ സ്കൂളിലെ രണ്ടു ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസ-ഭക്ഷണസൗകര്യവുമൊരുക്കിയിട്ടുണ്ട്. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പിന്തുണയോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റുള്ള റഫറിമാരായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക.
എളമക്കര ഭാവന്‍സ് വിദ്യാമന്ദിറാണ് ഇപ്പോഴത്തെ ചാമ്പ്യന്മാര്‍. ചെയര്‍മാന്‍ സി.വി. പോള്‍, ഡയറക്ടര്‍ ജെ. അന്ത്രപ്പേര്‍, പ്രിന്‍സിപ്പള്‍ തെരേസ ആന്റണി എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
സിബിഎസ്ഇ സ്കൂള്‍ യുവജനോത്സവത്തോടനുബന്ധിച്ചുള്ള എറണാകുളം മേഖലാ മത്സരങ്ങള്‍ സപ്തംബര്‍ 29, 30 തീയതികളില്‍ ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്കൂള്‍ നടത്തും. എറണാകുളത്തെ മുപ്പതോളം സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി 1,500-ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
29-ന് രാവിലെ ഒമ്പതിന് സിനിമാതാരം കുഞ്ചാക്കോ ബോബന്‍ മേഖലാ മത്സരം ഉദ്ഘാടനം ചെയ്യും. സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിക്കും.
30-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ ജസ്റിസ് കെ.എ. അബ്ദുള്‍ ഗഫൂര്‍ മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികളായ കെ. വര്‍ീസ്, സി.വി. പോള്‍, ടി.എച്ച്. മുഹമ്മദാലി എന്നിവര്‍ അറിയിച്ചു.
106 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി 10 വേദികള്‍ ഒരുക്കിയിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ ടോക് എച്ച് പബ്ലിക് സ്കൂളില്‍ നടക്കുന്ന സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications