Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പി.ടി. ഉഷ, ബീനമോള്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ്

ദില്ലി: പി.ടി. ഉഷ, കെ.എം. ബീന മോള്‍, ബിനു കുര്യന്‍ എന്നിവരുള്‍പ്പെടെ 150 കായികതാരങ്ങള്‍ക്കും 18 കോച്ചുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജസ്പാല്‍ റാണ, കെ. മല്ലേശ്വരി, കുഞ്ചുറാണി, കൃഷ്ണകുമാരി, ജി. വടിവേലു, ജ്യോതിര്‍മയി സിക്ദര്‍, റചിത മിസ്ത്രി എന്നിവരാണ് അവാര്‍ഡ് ലഭിച്ചവരില്‍ മറ്റു പ്രമുഖര്‍.

അന്താരാഷ്ട്ര സ്പോര്‍ട്സിനങ്ങളിലും ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലും മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ക്കും അവരുടെ കോച്ചുകള്‍ക്കുമാണ് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സ്പോര്‍ട്സ് യുവജനമന്ത്രാലയമാണ് അവാര്‍ഡ് നല്‍കുന്നത്.

തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും പ്രചോദനമേകാനും ക്യാഷ് അവാര്‍ഡ് കായികതാരങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവാര്‍ഡ് വിവരം വെളിപ്പെടുത്തിയ കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യമന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സ പറഞ്ഞു.

ഓരോ സ്പോര്‍ട്സ് ഇനങ്ങളിലും പങ്കെടുക്കുമ്പോള്‍ ഭക്ഷണം, പരിശീലനം, തയ്യാറെടുപ്പ് എന്നിവക്ക് കായികതാരങ്ങള്‍ക്ക് ചെലവാകുന്ന പണത്തിന് സഹായമായാണ് 1986-ല്‍ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അതിനുശേഷം ഇതുവരെ കായികതാരങ്ങളും കോച്ചുകളുമായ 962 പേര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

75,000 രൂപ മുതല്‍ 15 ലക്ഷം വരെയാണ് അവാര്‍ഡ് തുക. സബ്ജൂനിയര്‍ വിഭാഗത്തില്‍ ഇത് 15,000 രൂപ മുതല്‍ 50,000 വരെയാണ്.

ജസ്പാല്‍ റാണക്ക് 5,62,500 രൂപയും മല്ലേശ്വരിക്കും കുഞ്ചു റാണിക്കും മൂന്നു ലക്ഷവും കൃഷ്ണകുമാരിക്ക് രണ്ടു ലക്ഷവുമാണ് അവാര്‍ഡ് ലഭിക്കുക. സ്പ്രിന്റ് റാണി പി.ടി. ഉഷക്ക് 2,75,000 രൂപയും കെ.എം. ബീനമോളിന് 50,000 രൂപയും ബിനു കുര്യന് 52,500 രൂപയും ലഭിക്കും.

അത്ലറ്റിക്സ് (28), ബോക്സിംഗ് (3), ചെസ് (34), ഗോള്‍ഫ് (6), ജൂഡോ (6), കയാക്കിംഗ്-കാനോയിംഗ് (4), റോവിംഗ് (10), ഷൂട്ടിംഗ് (13), ടേബിള്‍ ടെന്നീസ് (8), റെസ്ലിംഗ് (15), വെയ്റ്റ്ലിഫ്റ്റിംഗ് (21), യാച്ചിംഗ് (2) എന്നീ ഇനങ്ങളിലാണ് അവാര്‍ഡ് നല്കുന്നത്.

Story first published: Monday, June 5, 2000, 23:53 [IST]
Other articles published on Jun 5, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+