2014ലെ ഏഷ്യാഡിനായി ഇന്ത്യ അവകാശവാദമുന്നയിക്കും
ദില്ലി: 2014ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളുന്നതിന് ഇന്ത്യ അവകാശവാദമുന്നയിക്കും. മാര്‍ച്ച് 29 ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ദില്ലിയില്‍ ഏഷ്യന്‍ ഗെയിംസ് നടത്താനാണ് അപേക്ഷ നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അപേക്ഷ നല്‍കുമെന്ന് കേന്ദ്രമന്ത്രി ജയ്പാല്‍റെഡ്ഢി മന്ത്രിസഭായോഗത്തിനു ശേഷം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തമണയില്ലെങ്കില്‍ ഒളിമ്പിക് അസോസിയേഷന്റെ അപേക്ഷ ഗൗരവമായെടുക്കില്ല. അതുകൊണ്ടാണ് ഒളിമ്പിക് അസോസിയേഷന് അപേക്ഷ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതെന്ന് ജയ്പാല്‍ റെഡ്ഢി വ്യക്തമാക്കി.
2010ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനായി ദില്ലിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ രണ്ട് ദിവസത്തിനുള്ളില്‍ ഒളിമ്പിക് കൗണ്‍സില്‍ ഒഫ് ഏഷ്യക്ക് അപേക്ഷ നല്‍കുമെന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി പറഞ്ഞു. മാര്‍ച്ച് 31 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി.
ഇതിന് മുമ്പ് 1982ലാണ് ദില്ലി ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications