വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രാഡ്മാന്റെ ലോക ഇലവനില്‍ സച്ചിനും

By Staff

മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്‍ രൂപീകരിച്ച ലോക ഇലവനില്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രതിഭ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടം പിടിച്ചു. ആഗസ്ത് 13 തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന ബ്രാഡ്മാന്‍സ് ബെസ്റ് എന്ന പുസ്തകത്തിലാണ് ലോകഇലവനെക്കുറിച്ചുള്ള വിവരം അടങ്ങിയിരിക്കുന്നത്.

ബ്രാഡ്മാന്‍ കണ്ടെത്തിയ 69 അംഗ സ്വപ്ന ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പുറമെ സുനില്‍ ഗവാസ്കറും കപില്‍ ദേവും ഇടം കണ്ടെത്തിയിരുന്നു. എന്നാല്‍ അവസാന 11 പേരെ തിരഞ്ഞെടുത്തപ്പോള്‍ സച്ചിനെ മാത്രമേ ബ്രാഡ്മാന്‍ പരിഗണിച്ചുള്ളൂ.

മധ്യനിരയില്‍ നാലാമതായി ഇറങ്ങുന്ന ബാറ്റ്സ്മാനായാണ് ബ്രാഡ്മാന്‍ സച്ചിനെ പരിഗണിച്ചിട്ടുള്ളത്. ഇപ്പോള്‍ കളിക്കുന്നവരില്‍ സച്ചിനെ മാത്രമേ ബ്രാഡ്മാന്‍ പരിഗണിച്ചുള്ളൂ എന്നതും ശ്രദ്ധേയമാണ്. അവസാന 11ലെ ബാക്കി എല്ലാ കളിക്കാരും വിരമിച്ചവരാണ്. ഇപ്പോള്‍ കളിക്കളത്തിലുള്ള ക്രിക്കറ്റ് കളിക്കാരില്‍ സച്ചിന്‍ തന്നെയാണ് മികച്ചത് എന്നതിന് ബ്രാഡ്മാന്‍ അടിവര ഇടുക കൂടിയാണ് ഇതിലൂടെ.

ബ്രാഡ്മാനും മറ്റൊരു ക്രിക്കറ്റ് ഇതിഹാസമായ വെസ്റിന്‍ഡീസിന്റെ ഗാരി സോബേഴ്സും അവസാനി 11ല്‍ ഉണ്ട്. ആസ്ത്രേലിയയുടെ ഡെന്നീസ് ലില്ലിയാണ് ബൗളിംഗ് ആക്രമണം നയിക്കുക. ആസ്ത്രേലിയയുടെ തന്നെ ആര്‍തര്‍ മോറിസും ദക്ഷിണാഫ്രിക്കയുടെ ബാരി റിച്ചാര്‍ഡ്സും ഓപ്പണര്‍മാരാണ്.

അവസാന ഇലവനില്‍ ഏഴു പേരും ആസ്ത്രേലിയക്കാരാണ്. 12ാമന്‍ ഉള്‍പ്പെടെ രണ്ട് ഇംഗ്ലണ്ട് കളിക്കാര്‍ ടീമിലുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റിന്‍ഡീസ് എന്നീ രാജ്യങ്ങളിലെ ഓരോ കളിക്കാരാണ് അവസാന 11ല്‍ ഉള്ളത്.

ബ്രാഡ്മാന്‍ ലോക ഇലവനില്‍ ഉള്‍പ്പെട്ടവര്‍ ഇവരാണ്:

1. ആര്‍തര്‍ മോറിസ് (ആസ്ത്രേലിയ)
2. ബാരി റിച്ചാര്‍ഡ്സ് (ദക്ഷിണാഫ്രിക്ക)
3. ഡൊണാള്‍ഡ് ബ്രാഡ്മാന്‍ (ആസ്ത്രേലിയ)
4. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)
5. ഗാരി സോബേഴ്സ് (വെസ്റിന്‍ഡീസ്)
6. ഡോണ്‍ ടാലണ്‍ - വിക്കറ്റ് കീപ്പര്‍ (ആസ്ത്രേലിയ)
7. റേ ലിന്‍ഡ്വാള്‍ (ആസ്ത്രേലിയ)
8. ഡെന്നീസ് ലില്ലി (ആസ്ത്രേലിയ)
9. അലക് ബെഡ്സര്‍ (ഇംഗ്ലണ്ട്)
10. ബില്‍ ഓ റിലി (ആസ്ത്രേലിയ)
11. ക്ലാരി ഗ്രിമ്മെറ്റ് (ആസ്ത്രേലിയ)
12ാമന്‍: വാള്‍ട്ടര്‍ ഹാമോണ്ട് (ഇംഗ്ലണ്ട്)

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X