Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോയ്ക്കോട്ടിന് കാന്‍സര്‍

ലണ്ടന്‍: ജഫ്രി ബോയ്ക്കോട്ട് ഇനി ക്രിക്കറ്റ് കമന്ററി പറയാനുണ്ടാവില്ല. അവിചാരിതമായി കണ്ടെത്തിയ കാന്‍സര്‍ ബാധ മൂലം 61 കാരനായ ബോയ്കോട്ട് കമന്ററി ബോക്സിനോട് വിട പറയുകയാണെന്ന് പ്രഖ്യാപിച്ചു.

ഓവലില്‍ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റില്‍ ബോയ്കോട്ടിന്റെ അസാന്നിധ്യം കരിനിഴല്‍ പരത്തും. സച്ചിന്റെ 100 ാം ടെസ്റായതിനാല്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഈ മാച്ചിനെ ഉറ്റുനോക്കുന്നുണ്ടെങ്കിലും തമാശകളുടെ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുന്ന ജഫ്രിയുടെ വാഗ്ധോരണി കൂട്ടുണ്ടാകില്ലെന്നത് എല്ലാവരേയും വിഷമിപ്പിക്കുന്നു.

കഴിഞ്ഞ മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ കളികാണാന്‍ എത്തിയ ബോയ്കോട്ടിന്റെ കഴുത്തില്‍ പ്ലാസ്റര്‍ ചുറ്റിക്കെട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ബോയ്കോട്ടിന് എന്തോ മാരകരോഗമാണെന്ന് അഭ്യൂഹം പരന്നിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ബോയ്കോട്ട് തന്നെയാണ് തന്റെ രോഗവിവരം പ്രഖ്യാപിച്ചത്.

കഴുത്തില്‍ മുഴ കണ്ടതിനെത്തുടര്‍ന്നാണ് ഡോക്ടറെ കാണിച്ചത്. ശസ്ത്രക്രിയചെയ്ത് മുഴ നീക്കിയെങ്കിലും കഴുത്തില്‍ ക്യാന്‍സര്‍ബാധയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നാണ് ബോയ്കോട്ട് താന്‍ ഇനി കമന്ററിയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരിലൊരാളാണ് ബോയ്കോട്ട്. 20 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനിടയില്‍ 22 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8,114 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ടീമിന് സ്ഥിരത നല്കിയിരുന്ന ഒരു പ്രധാനഘടകമായിരുന്നു ഒരു കാലത്ത് ബോയ്കോട്ട്. 1986ല്‍ ക്രിക്കറ്റിനോട് വിട പറഞ്ഞ ബോയ്കോട്ട് കമന്ററി രംഗത്തേക്ക് കടക്കുകയായിരുന്നു. അവിടെയും അദ്ദേഹം വിജയിച്ചു. തമാശകളും അത്യപൂര്‍വമായ നിരീക്ഷണങ്ങളും നിര്‍ഭയമായ അഭിപ്രായങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ ദൃക്സാക്ഷി വിവരണം ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം നല്ല വിരുന്നായിരുന്നു.

Story first published: Thursday, September 5, 2002, 5:30 [IST]
Other articles published on Sep 5, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+