ബോബി അലോഷ്യസിന് സ്വര്‍ണ്ണം
ജക്കാര്‍ത്ത: പതിമൂന്നാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിഅത്ലറ്റ് ബോബി അലോഷ്യസിന് സ്വര്‍ണ്ണം. വനിതകളുടെ ഹൈജമ്പിലാണ് ബോബി സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഹെപ്റ്റാത്ത്ലണില്‍ ഇന്ത്യന്‍ താരം കര്‍ണാടകയുടെ ജി.ജി. പ്രമീള വെള്ളി നേടി.
മൂന്നു സ്വര്‍ണ്ണവും മൂന്നു വെള്ളിയും നേടിയ ഇന്ത്യയാണ് ഇപ്പോള്‍ മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്.
1.83 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ബോബി അലോഷ്യസ് ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം നേടിയത്. ഒളിമ്പിക്സിലേക്കുള്ള ടീമില്‍ തന്നെ തഴഞ്ഞതിനുള്ള മറുപടി കൂടിയായി ബോബിയുടെ ഈ വിജയം.
6016 പോയിന്റു നേടിയാണ് പ്രമീള ഹെപ്റ്റാത്ത്ലണില്‍ വെള്ളി നേടിയത്. 6074 പോയിന്റ് നേടിയ കസാക്കിസ്ഥാന്റെ സ്വറ്റ്ലാന കസറീന സ്വര്‍ണ്ണമെഡല്‍ നേടി.
വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ വിനീത ത്രിപാഠിയും പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം കെ.എം. ബിനുവും ഫൈനലിലെത്തി. 400 മീറ്ററില്‍ മലയാളി താരമായ പി. രാമചന്ദ്രനും പരംജിത് സിംഹും ഫൈനലിലെത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications