ബൂസാന്‍: ഇന്ത്യയുടെ കെ എം ബിനു ഏഷ്യാഡില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടി. ഒരുമിനുട്ട് 47.57 സെക്കന്റിലാണ് ബിനു ഓടിയെത്തി വെള്ളി നേടിയത്.
800 മീറ്റര്‍ വനിതാ വിഭാഗം ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ ബീനമോളുടെ സഹോദരനാണ് ബിനു.
ബഹറിനില്‍ നിന്ന് എത്തിയ റഷീദ മുഹമ്മദാണ് സ്വര്‍ണ്ണം (ഒരുമിനുട്ട് 47.12 സെക്കന്റ്) നേടിയത്. വെങ്കലം ചൈനയിലെ ലി ഹ്വി ഗുവാനാണ് ( ഒരുമിനുട്ട് 47.77 സെക്കന്റ്)