ചെന്നൈ: മുന്‍ ബിസിസിഐ പ്രസിഡണ്ട് ഇന്ദര്‍ജിത് സിംഹ് ബിന്ദ്രക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.
കോഴവിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് വിലക്ക്. ചെന്നൈയില്‍ ഫിബ്രവരി 23 വെള്ളിയാഴ്ച നടന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലാണ് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്.
ബിന്ദ്രക്ക് രണ്ടു വര്‍ഷത്തേക്ക് ബിസിസിഐ ഭാരവാഹി സ്ഥാനം വഹിക്കാനോ മത്സരിക്കാനോ കഴിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ബിസിസിഐ അടുത്തിടെ ബിന്ദ്രക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.