ലണ്ടന്‍: ഇന്ത്യയുടെ മഹേഷ് ഭൂപതിയും കൂട്ടൂകാരി റഷ്യയുടെ എലേന ലിക്കോസേവയും ചേര്‍ന്ന സഖ്യം വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് ഡബിള്‍സില്‍ നിന്നും പുറത്തായി.
ജൂലായ് എട്ട് ഞായറാഴ്ച നടന്ന സെമിഫൈനലില്‍ സീഡ് ചെയ്യപ്പെടാത്ത അമേരിക്ക-ദക്ഷിണാഫ്രിക്കന്‍ കൂട്ടുകെട്ട് മൈക്ക് ബ്രയാന്‍-ലീസല്‍ ഹ്യൂബര്‍ സഖ്യമാണ് ഭൂപതിസഖ്യത്തെ തോല്പിച്ചത്. സ്കോര്‍: 6-2, 6-2.
മുന്‍ കളികളിലെപ്പോലൈ താളം കണ്ടെത്താന്‍ ഭൂപതിക്കും എലേനയ്ക്കും കഴിഞ്ഞിരുന്നില്ല. ഇരുവരും സര്‍വുകള്‍ നിലനിര്‍ത്താന്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ രണ്ടു സെറ്റുകളിലും എതിരാളികള്‍ രണ്ടു തവണ വീതം സെര്‍വുകള്‍ ഭേദിച്ചു.
ഭൂപതിയുടെ സഖ്യം പുറത്തായതോടെ ഇത്തവണത്തെ വിംബിള്‍ഡണില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. ഭൂപതിയും ലിയാണ്ടര്‍പേസും ഉള്‍പ്പെട്ട ഡബിള്‍സ് സഖ്യം ഒന്നാം റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.