Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് പന്തയം: നാലു പേര്‍ അറസ്റ്റില്‍

ദില്ലി: ഒക്ടോബര്‍ 13 ന് നടന്ന ഇന്ത്യാ- ദക്ഷിണാഫ്രിക്ക ഐ സി സി കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പന്തയം വച്ച നാല് പേരെ ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

ലക്ഷ്മണ്‍ സിംഹ്(33), പവാന്‍ തിവാരി(28), റോഷന്‍ ലാല്‍(40), രാജ്കുമാര്‍(35) എന്നിവരാണ് അറസ്റ്റിലായ പന്തയക്കാര്‍. വെസ്റ്റ് വിനോദ് നഗറിലെ ലക്ഷ്മണ്‍ സിംഹിന്റെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്. കളിക്കിടെ പന്തയം വയ്ക്കാനുള്ളവരുടെ ടെലിഫോണ്‍ വിളികള്‍ സ്വീകരിക്കുന്നതിനിടയില്‍ ഇവരെ പിടികൂടുകയായിരുന്നു.

2.75 ലക്ഷം രൂപയുടെ പന്തയക്കണക്കുകളും നാല് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. പന്തയ റാക്കറ്റിനെപ്പറ്റി രഹസ്യ അറിവ് ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

Story first published: Saturday, October 14, 2000, 23:53 [IST]
Other articles published on Oct 14, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+