എഡ്മൊണ്ടന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 400 മീറ്റര്‍ ഹീറ്റ്സ് സെമിഫൈനലില്‍ ഇന്ത്യയുടെ ബീനമോള്‍ പരാജയപ്പെട്ടു. അവസാനക്കാരിയായാണ് ബീനമോള്‍ ഫിനിഷ് ചെയ്തത്.
ഞായറാഴ്ച ഈ വര്‍ഷത്തെ മികച്ച സമയം കണ്ടെത്തിയാണ് ബീനമോള്‍ സെമിഫൈനല്‍ പ്രവേശനത്തിന് യോഗ്യത നേടിയത്.
സെനഗാളിന്റെ അമി എംബെക്ക് തിയാം ആണ് സെമിഫൈനലില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 50.21 സെക്കന്റില്‍ ഫിനിഷ് ചെയ്ത തിയാമിന്‍ പിന്നാലെ നൈജീരിയയുടെ ഫൈലത്ത് ഒഗുണ്കോയും കാമറൂണിന്റെ മിറെയില്ലെയുമെത്തി.
കഴിഞ്ഞ വര്‍ഷം സിഡ്നി ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ബീന സെമിയിലെത്തിയിരുന്നു.