സിഡ്നി: ഇന്ത്യയുടെ മലയാളി താരം കെ എം ബീനാമോളുടേത് ഒളിംപിക്സ് 400 മീറ്റര്‍ ഹീറ്റ്സിലെ ഏറ്റവും മികച്ച പ്രകടനമായി. ഏഴാം ഹീറ്റ്സില്‍ ഓടിയ ബീനോമോള്‍ 51.51 സെക്കന്‍ഡില്‍ 400 മീറ്റര്‍ പൂര്‍ത്തിയാക്കി . എട്ടു ഹീറ്റ്സുകളിലായി ഓടിയ 32 അത്ലറ്റുകളില്‍ ആദ്യംഓടിയെത്തിയത് ബീനാമോള്‍ ആണ്.
ഈയിനത്തില്‍ സ്വര്‍ണ്ണം നേടുമെന്ന് കരുതപ്പെടുന്ന ആസ്ത്രേലിയന്‍ താരം കാത്തി ഫ്രീമാന്‍ 51.63 സെക്കന്‍ഡിലാണ് ഹീറ്റ്സ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അത്ലറ്റ് ബീനോമോളെക്കാള്‍ എട്ടു സെക്കന്‍ഡ് പിന്നിലാണ്.
എന്നാല്‍ ഇത് ഒന്നാം റൗണ്ട് മത്സരമായിരുന്നതിനാല്‍ മറ്റ് അത്ലറ്റുകള്‍ ബോധപൂര്‍വം മികച്ച പ്രകടനം പുറത്തെടുക്കാഞ്ഞതാണെന്നു വേണം കരുതാന്‍.51.21 സെക്കന്‍ഡ് ആണ് ബീനമോളുടെ മികച്ച സമയം.