ബേദിക്കെതിരെ അറസ്റ് വാറണ്ട്
പാട്യാല: വാദംകേള്‍ക്കലിന് കോടതിയില്‍ ഹാജരാകാതിരുന്നതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിഷന്‍ സിംഹ് ബേദിക്കെതിരെ അറസ്റ് വാറണ്ട്.
വാസ്തവ വിരുദ്ധമായ ചില പ്രസ്താവനകള്‍ മാധ്യമങ്ങള്‍ മുഖേന ഇറക്കിയെന്നാരോപിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എം.പി. പാണ്ടോവ് നല്‍കിയ പരാതിയിന്മേലാണ് കോടതി വാദം കേള്‍ക്കാനിരുന്നത്. എന്നാല്‍ മൂന്നു തവണ വാദം കേള്‍ക്കല്‍ നീട്ടിവെച്ചിട്ടും ബേദി കോടതിയില്‍ എത്താതിരുന്നതിനാലാണ് കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കോടതിയില്‍ ഹാജാരാകാന്‍ കഴിയാത്തതു ബോധിപ്പിച്ച് ബേദി സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ റദ്ദു ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ബേദിയെ മാനേജര്‍ സ്ഥാനത്തു നിന്നു നീക്കി മറ്റൊരാളെ നിയമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. തന്നെ പുറത്താക്കിയതിന് അസോസിയേഷന്‍ സെക്രട്ടറി പാണ്ടോവിനെതിരെയും പ്രസിഡണ്ട് ഇന്ദര്‍ജിത് സിംഹ് ബിന്ദ്രക്കെതിരെയും ബേദി ആരോപണങ്ങളുയര്‍ത്തി. ഇതിനെത്തുടര്‍ന്നാണ് പാണ്ടോവ് പരാതി നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications