ലണ്ടന്‍: ബംഗ്ലാദേശിന് ടെസ്റ് ക്രിക്കറ്റ് കളിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) അനുമതി നല്‍കി. ലണ്ടനില്‍ ചേര്‍ന്ന ഐ.സി.സി യോഗമാണ് ബംഗ്ലാദേശിന് ടെസ്റ് പദവി നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ ടെസ്റ് പദവി ലഭിക്കുന്ന പത്താമത്തെ രാജ്യമായി ബംഗ്ലാദേശ്.
ബംഗ്ലാദേശിന് ടെസ്റ് പദവി നല്‍കുന്നതിനെ ഇംഗ്ലണ്ട് ഐ.സി.സി യോഗത്തില്‍ എതിര്‍ത്തു. ടെസ്റ് പദവി നല്‍കുന്നതിനുമുമ്പ് ഐ.സി.സിയുടെ രണ്ട് സംഘങ്ങള്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി സബര്‍ ഹുസൈന്‍ ചൗധരി പറഞ്ഞു.
ക്രിക്കറ്റില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള വാതുവെപ്പും മറ്റ് അഴിമതികളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിച്ച് അന്വേഷണം നടത്താന്‍ മുന്‍ സ്കോട്ട്ലണ്ട് യാര്‍ഡ് മേധാവി സര്‍ പോള്‍ കോണ്ടനെ ഐ.സി.സി. നിയമിച്ചു.