ദില്ലി: ഇംഗ്ലീഷ് ക്ലബുകള്‍ക്കെതിരെ കളിക്കാന്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന 22 അംഗ ഇന്ത്യന്‍ ടീമിനെ ബൈചുംഗ് ബൂട്ടിയ നയിക്കും. ജൂലായ് 24ചൊവാഴ്ച ബ്രാഡ്ഫോര്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമാച്ച്. അതിനു മുന്‍പേ ബൈചുംഗ ് ബൂട്ടിയ ഇന്ത്യന്‍ ടീമിനോടൊപ്പം ചേരും. .
ഫസ്റ് ഡിവിഷന്‍ ടീമായ നോട്ടിംഗ്ഹാം ഫോറസ്റായും ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീം കളിക്കും. ജൂലായ് 18 ബുധനാഴ്ച ഐ.എം. വിജയന്‍ കൂടി ഇന്ത്യന്‍ ക്യാമ്പിലെത്തിയതോടെ ഇന്ത്യന്‍ ടീം ഉണര്‍ന്നു. രണ്ടാഴ്ച നീളുന്ന പര്യടനത്തിന് ഇന്ത്യന്‍ ടീം ജൂലായ് 19 വ്യാഴാഴ്ച പുറപ്പെടും.
നാല് കളികളാണ് പ്രധാനമായും ഉള്ളത്. ജൂലായ് 24ന് ബ്രാഡ്ഫോര്‍ഡിനെതിരെയും 28ന് നോട്ടിംഗ്ഹാം ഫോറസ്റിനെതിരെയും 31ന് ലെയ്റ്റന്‍ ഓറിയന്റിനെതിരെയും ആഗസ്റ് മൂന്നിന് വാള്‍സല്ലിനെതിരെയും ഇന്ത്യന്‍ ടീം കളിക്കും.