മുംബൈ: രണ്ടു മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി പിണഞ്ഞ മോഹന്‍ ബഗാന്‍ വീണ്ടും വിജയപാതയില്‍. ദേശീയ ഫുട്ബോള്‍ ലീഗില്‍ മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച നടന്ന ഒരു മത്സരത്തില്‍ അവര്‍ എയര്‍ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തുരത്തിയത്.
ആര്‍.സി. പ്രകാശിന്റെ ഹാട്രിക്കാണ് മോഹന്‍ബഗാനെ വിജയത്തിലേക്ക് പിടിച്ചു കയറ്റിയത്. ഒമ്പത്, 45, 88 മിനിറ്റുകളില്‍ പ്രകാശ് എയര്‍ ഇന്ത്യയുടെ വല ചലിപ്പിച്ചു.
ഇതോടെ 10 കളികളില്‍ നിന്ന് 18 പോയിന്റുള്ള ബഗാന്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. അഞ്ചാമത്തെ തോല്‍വി ഏറ്റു വാങ്ങിയ എയര്‍ ഇന്ത്യയാകട്ടെ ഒമ്പതാം സ്ഥാനത്തേക്ക് താണു.