Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രമേശ് പുറത്ത്, ബദാനി ഓപ്പണ്‍ ചെയ്യും

ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റില്‍ ഹേമാംഗ് ബദാനി ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. കോച്ച് ജോണ്‍റൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 15 വെള്ളിയാഴചയാണ് രണ്ടാം ടെസ്റ് തുടങ്ങുന്നത്.

ഒന്നാം ടെസ്റില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സദഗോപന്‍ രമേശിന്റെ സ്ഥാനത്താണ് ബദാനി ഇറങ്ങുക. കഴിഞ്ഞ ടെസ്റിലെ മാന്‍ ഓഫ് ദി മാച്ച് ശിവ് സുന്ദര്‍ ദാസായിരിക്കും രണ്ടാമത്തെ ഓപ്പണര്‍. ആദ്യടെസ്റില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പുറംവേദന അനുഭവപ്പെട്ട രമേശ് പൂര്‍ണമായും ആരോഗ്യവാനല്ലാത്തതാണ് ബദാനിക്ക് അവസരം ലഭിക്കാന്‍ കാരണം. രമേശിന്റെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നതും ബദാനിയുടെ വഴി എളുപ്പമാക്കി.

തമിഴ് നാട്ടുകാരനായ ബദാനിയുടെ ടെസ്റ് അരങ്ങേറ്റമാണ് ഹരാരെയില്‍ വെള്ളിയാഴ്ച നടക്കുക. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ബദാനിക്ക് അരങ്ങേറ്റത്തിന് ഇതിലും മികച്ച ഗ്രൗണ്ട് ലഭിക്കാനില്ലെന്നാണ് ജോണ്‍ റൈറ്റ് പറഞ്ഞത്. ബദാനി മധ്യനിര ബാറ്റ്സ്മാനാണെങ്കിലും ഓപ്പണറായി ഇറങ്ങുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് റൈറ്റ് വ്യക്തമാക്കി. ഓപ്പണറാകാനുള്ള സാങ്കേതിക മികവ് ബദാനിക്കുണ്ട്. ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റം ചില കളിക്കാര്‍ക്ക് നല്ലവണ്ണം ഉപയോഗപ്പെടുത്താനാകും. ബദാനി ഈ അവസരം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി അദ്ദേഹം 100 ശതമാനവും കളിയില്‍ സമര്‍പ്പിക്കണം, റൈറ്റ് വിശദീകരിച്ചു. സിഎഫ്സ് അക്കാദമിക്കെതിരായ പരിശീലന മത്സരത്തില്‍ ബദാനി ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

മീഡിയം പേസര്‍ ആഷിഷ് നെഹ്റ തന്റെ ഫോളോ ത്രൂ ശരിയാക്കിയിട്ടുണ്ടെന്നും രണ്ടാം ടെസ്റില്‍ കളിക്കാനിറങ്ങുമെന്നും കോച്ച് വ്യക്തമാക്കി. പന്തെറിയുമ്പോള്‍ പിച്ചിന്റെ നടുവിലേക്ക് ഓടിക്കയറിയതിന് നെഹ്റയെ ആദ്യടെസ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് അമ്പയര്‍മാര്‍ വിലക്കിയിരുന്നു.

ആദ്യടെസ്റ് കളിച്ചതില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല.

Story first published: Friday, February 23, 2018, 10:27 [IST]
Other articles published on Feb 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+