For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാച്ചറിന്റെ ആരോപണത്തിനെതിരെ ഇന്ത്യ പരാതിപ്പെട്ടു

By Staff

ദില്ലി: പാകിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പില്‍ നേടിയ വിജയം ഒത്തുകളിച്ചായിരുന്നു എന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സംഘടനാ മേധാവി അലി ബാച്ചര്‍ ആരോപിച്ചതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) മുന്‍പാകെ ജൂണ്‍ 19 തിങ്കളാഴ്ച പരാതി നല്‍കി.

ബാച്ചര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എ സി മുത്തയ്യ പറഞ്ഞു. കളിയുറപ്പിക്കലിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ മേയ് മാസത്തില്‍ ഐ സി സി യോഗം ചേര്‍ന്നപ്പോള്‍ അലി ബാച്ചര്‍ ഇതേക്കുറിച്ചുള്ള വിവരം എന്തു കൊണ്ട് വെളിപ്പെടുത്തിയില്ല എന്ന് മുത്തയ്യ ചോദിച്ചു. തേെളിവില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഐ സി സി ബാച്ചര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ന് മുത്തയ്യ പറഞ്ഞു.

ഇംഗ്ലണ്ടില്‍ വച്ച് നടന്ന കഴിഞ്ഞ ലോകകപ്പിലെ രണ്ട് മത്സരങ്ങളില്‍ ഒത്തുകളിച്ചുവെന്ന് കഴിഞ്ഞയാഴ്ച എഡ്വിന്‍ കിങ് കമ്മീഷന് മുന്‍പാകെ ബാച്ചര്‍ മൊഴികൊടുത്തിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ മത്സരവും പാകിസ്ഥാന്‍ ബംഗ്ലാദേശ് മതസ്രവുമാണ് ബാച്ചര്‍ പരാമര്‍ശിച്ചത്.

എന്നാല്‍ തന്റെ കയ്യില്‍ ഇതേക്കുറിച്ച് തെളിവുകളൊന്നും ഇല്ലെന്ന് ബാച്ചര്‍ പറയുന്നു. മുന്‍ പാകിസ്ഥാന്‍ മുഖ്യ ക്രിക്കറ്റ് എക്സിക്യൂട്ടീവ് മജീദ് ഖാനും വാതുവെപ്പുകാരനായ ഒരു മിസ്റ്റര്‍ ആര്‍ും പറഞ്ഞ അറിവ് മാത്രമേ തനിക്കുള്ളൂ എന്ന് ബാച്ചര്‍ വെളിപ്പെടുത്തി.

ഈ ആഴ്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ഐ സി സി ജനറല്‍ ബോഡി യോഗത്തില്‍ ബാച്ചറുടെ ആരോപണം ചര്‍ച്ചാ വിധേയമാക്കണം എന്ന് മുത്തയ്യ ആവശ്യപ്പെട്ടു.

Story first published: Monday, June 19, 2000, 5:30 [IST]
Other articles published on Jun 19, 2000
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+